- Holy Trinity Poor Home, Punnakunnu.
History of origin: We received 5 acres of land in Kazaragod district, Kerala in the year 1999 as a sign of the great generosity of Mr. Joseph Ozhukayil with an intention to free care for the old-aged people from the locality. But we took good number of years to complete the building construction and open this home for the public.
Development: ‘Holy Trinity Poor Home’ is located at Punnakunnu, in Kazaragod Dt, in the northern region of the State of Kerala, India. We started the services on the 15th of June, 2018. The house can accommodate 25 inmates at a time. There are 12 destitute women currently residing there under the fulltime protection of 3 religious nuns. We feed, medicate and care for them. They need social acceptance and rehabilitation.


1991 ജനുവരി 16 നു പുന്നകുന്നിൽ ഭവനം ആരംഭിച്ചു.
ബഹു. സെബാസ്റ്റ്യൻ വാഴക്കോട്ടു അച്ചനായിരുന്നു അന്ന് വെള്ളരിക്കുണ്ട് ഫൊറോനാ വികാരി. അന്ന് അച്ചൻ വളരെ ദയയോടും, വാത്സല്യത്തോടും കൂടി സിസ്റ്റേഴ്സിനെ സ്വീകരിക്കുകയും അവർക്കു വേണ്ട മാർഗ്ഗ നിർദേശങ്ങൾ നൽകുകയും ചെയ്തു. ദിവ്യബലിയിൽ സംബന്ധിക്കുന്നതിനു സിസ്റ്റേഴ്സിനു ദിവസവും പത്തു കിലോമീറ്ററിൽ അധികം നടക്കേണ്ടി വന്നു. എങ്കിലും 'ഡാഡി' യോടുള്ള സ്നേഹത്തെപ്രതി എന്ത് ക്ലേശങ്ങളും സഹിക്കുവാൻ അവർ തയ്യാറായിരുന്നു. സിസ്റ്റേഴ്സ് പുന്നകുന്നിൽ എത്തി അധികം താമസിക്കാതെ പുന്നകുന്നിൽ പുതിയ ഇടവകപ്പള്ളി രൂപംകൊണ്ടു. എന്നാൽ ഔസേപ്പച്ചന്റെ സ്ഥലം സ്വീകരിക്കാതിരുന്നതിനാൽ മറ്റൊരു സ്ഥലത്തു പള്ളി വന്നപ്പോൾ പള്ളിയും മഠവും വന്നപ്പോൾ, പള്ളിയും മഠവും തമ്മിൽ മൂന്നു കിലോമീറ്റര് അകലമുണ്ടായിരുന്നു. ഇടവകയിൽ പ്രവർത്തിക്കുവാൻ അപ്പോഴും സിസ്റ്റേഴ്സിനു അനുവാദം ഇല്ലായിരുന്നു. പിന്നീട് FDSHJ ക്കു അനുവാദം ലഭിച്ചുവെങ്കിലും പള്ളിയും മഠവും തമ്മിലുള്ള അകലം പലപ്പോഴും സജീവമായ പ്രവർത്തനത്തിന് വൈഷമ്യം സൃഷ്ടിക്കാറുണ്ട്; എങ്കിലും തങ്ങളെ 'ദിവ്യ ഡാഡി' പ്രത്യേകമായ ഉദ്ദേശ്യത്തോടു തന്നെയാണ് അവിടെയെത്തിച്ചത് എന്ന് മദർ വിശ്വസിച്ചിരുന്നു.
കാസർഗോഡ് ജില്ലയിൽ വെള്ളരിക്കുണ്ട് താലൂക്കിൽ പുന്നകുന്നു ഇടവകാംഗമായ ഒഴുകയിൽ ഔസേപ്പച്ചൻ തന്റെ പുരയിടത്തിൽ സ്ഥാപിതമാനമെന്നു ആഗ്രഹിച്ച വൃന്ദമന്ദിരവും അതിനോടനുബന്ധിച്ച ചാപ്പലും SD സന്യാസിയായ തന്റെ മകളുടെ സന്യാസ സമൂഹം വഴി നടത്തപ്പെടണമെന്നു ആഗ്രഹിച്ചെങ്കിലും അത് നിറവേറപ്പെടാത്ത സാഹചര്യത്തിൽ FDSHJ സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകയായ മദർ മേരിക്കുട്ടി വഴി തന്റെ ആഗ്രഹം സഫലമാകും എന്ന പ്രതീക്ഷയോടെ പുന്നകുന്നിൽ ഒരു മഠം തുടങ്ങുവാൻ FDSHJ സിസ്റ്റേഴ്സിനെ ക്ഷണിക്കുകയും ഈ ഉദ്ദേശത്തോടെ നൽകിയ 5 ഏക്കർ സ്ഥലത്തു FDSHJ സമൂഹം ഒരു പുവർ ഹോം പണി കഴിപ്പിക്കുകയും 2014 ജൂൺ 13 നു തലശ്ശേരി മെത്രാപോലിത്ത ആയിരുന്ന അഭിവന്ദ്യ മാർ ജോർജ് വലിയമറ്റം പിതാവ് കൂദാശകർമം നിർവഹിക്കുകയും ചെയ്തു. 2018 ജൂൺ 15 നോട് കൂടി 'ഹോളി ട്രിനിറ്റി പുവർ ഹോം ' എന്ന ഭവനത്തിലേക്ക് അംഗങ്ങളെ സ്വീകരിച്ചു തുടങ്ങി. ഇപ്പോൾ 12 അന്തേവാസികൾ 5 സിസ്റ്റേഴ്സിന്റെ ശുശ്രൂഷയിൽ ഇവിടെ സംരക്ഷിക്കപ്പെടുന്നു. തെരുവിൽ ഉപേക്ഷിക്കപെട്ടവരെയും സ്വന്തപ്പെട്ടവരുണ്ടെങ്കിലും അവരാൽ പരിചരിക്കപ്പെടാതെ ഭവനങ്ങളിൽ ഒറ്റപെട്ടു കഴിയുന്നവരെയാണ് ഈ ഭവനത്തിൽ സ്വീകരിക്കുന്നത്
ഒഴുകയിൽ ഔസേപ്പച്ചായൻ തന്റെ മകൾ സി. രമ്യയുടെ സഭക്ക് സ്ഥലം നൽകാം എന്ന് അവരുടെ പ്രൊവിഷ്യൽ അമ്മയെ അറിയിച്ച ശേഷം ഒരു വര്ഷത്തിലേറെക്കാലം മറുപടിക്കായി കാത്തിരുന്നു. എന്നാൽ അവരിൽ നിന്നും മറുപടി ഒന്നും ലഭിക്കാൻ സാധ്യതയില്ല എന്ന് തോന്നിയതിനാലാണ് സാണ്ടോച്ചൻ തന്റെ ആന്റിയുടെ സഭയെകുറിച്ചു പറഞ്ഞപ്പോൾ ഔസേപ്പച്ചായൻ മദറുമായി പരിചയപ്പെട്ടു സ്ഥലം മദറിന് നല്കാൻ തീരുമാനിച്ചത്. FDSHJ ക്കു വേണ്ടി മദർ മേരികുട്ടിയുടെ പേരിൽ ആധാരം എഴുതിയതിനു ശേഷം കൃത്യം അഞ്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ സി. രമ്യയുടെ പ്രൊവിൻഷ്യലമ്മ ആ സ്ഥലം കാണുവാൻ വരുന്നു എന്നുള്ള കത്ത് ഔസേപ്പച്ചായന് കിട്ടി. അവരുടെ മറുപടി വൈകിയത് കൊണ്ടു മാത്രമാണ് FDSHJ ഇപ്പോൾ പുന്നകുന്നിൽ ഉള്ളത്. പക്ഷെ അത് തീർച്ചയായും 'ഡാഡി' യുടെ ഇഷ്ടം കൊണ്ടു മാത്രമാണ് എന്ന് ഔസേപ്പച്ചായനും കുടുംബവും FDSHJ സമൂഹം മുഴുവനും വിശ്വസിച്ചിരുന്നു.
